കേരളം

ഈ ബാലാവകാശ കമ്മീഷനെ പാലത്തായിയില്‍ കണ്ടില്ലല്ലോ ? ; വിമര്‍ശനവുമായി മുല്ലപ്പള്ളി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : കോടിയേരിയുടെ കൊച്ചുമകള്‍ ഉറങ്ങിയില്ലെന്ന് പറഞ്ഞപ്പോള്‍ ഓടിയെത്തിയ ബാലാവകാശ കമ്മീഷനെ പാലത്തായിയില്‍ കണ്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഊര്‍ജ്ജസ്വലയായിരിക്കുന്ന ബിനീഷിന്റെ കുഞ്ഞിനെ സംരക്ഷിക്കാനാണ് ബാലാവകാശ കമ്മീഷന്‍ പോയതെന്നും മുല്ലപ്പള്ളി പറഞ്ഞു. 

എഴുതി തയ്യാറാക്കിയ ചലച്ചിത്ര കഥയിലെ പോലുള്ള നാടകമാണ് അരങ്ങേറിയത്. ബാലാവകാശ കമ്മീഷന്‍ ഓടിയെത്തുന്നു. പാലത്തായിയിലെ കുട്ടിക്ക് നീതി നിഷേധിച്ചപ്പോള്‍ ഈ ബാലാവകാശ കമ്മീഷനെ കണ്ടില്ല. 

വാളയാറിലും ഈ ബാലാവകാശ കമ്മീഷനെ കണ്ടില്ല. എവിടെയും കണ്ടിട്ടില്ല. ഈ നാടകങ്ങളെല്ലാം ഈ രാജ്യത്തെ ആളുകള്‍ക്ക് അറിയാമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കോടിയേരിയുടെ വീട് രമ്യഹർമ്യമാണ്. വീടിനു മുന്നിൽ കോടികൾ വിലവരുന്ന വാഹനം കിടക്കുന്നു. രാജാവായാണ് കോടിയേരിയുടെ താമസം.
ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ച സിഎം രവീന്ദ്രൻ മുഖ്യമന്ത്രിയുടെ വിശ്വസ്ഥനാണ്. രവീന്ദ്രൻ അറിയാതെ ഫയലുകൾ നീങ്ങില്ലെന്ന സ്ഥിതിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'