കേരളം

സ്വപ്‌നയ്ക്ക് കിട്ടയ പണം കൈക്കൂലിയെന്ന് വിജിലന്‍സ്; ഇടപാടുകള്‍ ശിവശങ്കരനെ അറിയിച്ചിരുന്നു; വിജിലന്‍സ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 1.5 കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിക്കു കമ്മിഷനായി ലഭിച്ച തുകയാണെന്ന് വിജിലന്‍സ് കണ്ടെത്തല്‍. കമ്മിഷനായി ലഭിച്ച കാര്യവും ലോക്കറില്‍ സൂക്ഷിക്കുന്ന കാര്യവും സ്വപ്ന ശിവശങ്കറിനെ അറിയിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദങ്ങള്‍ ശരിവെക്കുന്നതാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 2നു കവടിയാര്‍ വച്ചാണ് ലൈഫ് മിഷന്‍ ഇടപാടിലെ കോഴത്തുക കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് അലി ഷൗക്രിക്ക് യൂണിടാക് ഉടമ കൈമാറുന്നത് 3.80 കോടിയായിരുന്നു കമ്മിഷന്‍. 1.50 കോടി ഇന്ത്യന്‍ രൂപയും ബാക്കി ഡോളറുമാണ് നല്‍കിയത്. ഈ തുക 4 ദിവസം ഖാലിദ് കൈവശം വച്ചു. പിന്നീട് സ്വപ്നയെ വിളിച്ച് കമ്മിഷന്‍ തുക ലഭിച്ചതായി അറിയിച്ചു.

സരിത്തും സ്വപ്നയും ഖാലിദിന്റെ വീട്ടിലെത്തിയാണ് പണം കൈപ്പറ്റിയത്്.  എന്നാല്‍ എത്ര തുകയുണ്ടെന്ന കാര്യം സ്വപ്നയ്ക്കു അറിയില്ലായിരുന്നു. വലിയ സംഖ്യയാണെന്നും സൂക്ഷിച്ചു കൊണ്ടുപോകണമെന്നു ഖാലിദ് പറഞ്ഞു. എസ്ബിഐ ലോക്കറില്‍ 64 ലക്ഷം രൂപയും ബാക്കി തുക ഫെഡറല്‍ ബാങ്കിലെ ലോക്കറില്‍ വെക്കുകയുമായിരുന്നു.  പണമിടപാട് സംബന്ധിച്ച് ശിവശങ്കറിന് അറിയാമായിരുന്നെന്നാണ് സ്വപ്ന വിജിലന്‍സിനു നല്‍കിയ മൊഴി. ലൈഫ് പദ്ധതിയില്‍ കമ്മിഷന്‍ ലഭിക്കുന്നതിന് എല്ലാ സഹായവും ശിവശങ്കര്‍ നല്‍കി. എന്നാല്‍, കമ്മിഷന്‍ തുക ശിവശങ്കറിനാണെന്ന് നേരിട്ട് അദ്ദേഹത്തോട് പറഞ്ഞിട്ടില്ലെന്നുമായിരുന്നു സ്വപ്‌നയുടെ മൊഴി

ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസിനെ സെക്രട്ടേറിയറ്റിലെത്തി വിജിലന്‍സ് സംഘം മൊഴിയെടുത്തു. ശിവശങ്കറുമായി നടത്തിയ സ്വകാര്യ വാട്‌സാപ് ചാറ്റുകളുടെ വിവരങ്ങളും ശേഖരിച്ചു. ലൈഫ് മിഷന്‍ പദ്ധതികളുടെ വിവരങ്ങള്‍ കൈമാറാന്‍ ശിവശങ്കര്‍ നിര്‍ദേശിക്കുന്ന സന്ദേശങ്ങളടക്കം വിജിലന്‍സ് ശേഖരിച്ചതായാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'