കേരളം

കൊച്ചിയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച, ഒന്നര കോടിയോളം വിലമതിക്കുന്ന ആഭരണങ്ങള്‍ നഷ്ടമായി; അകത്തുകയറിയത് ഭിത്തി തുരന്ന് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജില്ലയിലെ ഏലൂരിലെ ജ്വല്ലറിയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്തുകയറിയ മോഷ്ടാക്കള്‍ ഏകദേശം ഒന്നര കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജ്വല്ലറിയുടെ പിന്‍ഭാഗത്ത് ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. തുടര്‍ന്ന് ലോക്കറില്‍ സൂക്ഷിച്ചിരുന്ന മൂന്ന് കിലോയോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി ജ്വല്ലറി ഉടമ പറയുന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ലോക്കര്‍ തുറന്നത്. 25 കിലോയോളം വരുന്ന വെള്ളി ആഭരണങ്ങളും നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജ്വല്ലറി ഉടമ ശനിയാഴ്ച വൈകീട്ട് ജ്വല്ലറി പൂട്ടി വീട്ടിലേക്ക് പോയി. തുടര്‍ന്ന് ഇന്ന് രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. ജ്വല്ലറിയോട് ചേര്‍ന്ന് സലൂണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ പിന്‍വശത്തുള്ള ഭിത്തി തുരന്നാണ് മോഷണ സംഘം അകത്തുകയറിയതെന്നാണ് പൊലീസ് പറയുന്നത്.

കവര്‍ച്ച നടന്ന ജ്വല്ലറിയില്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം