കേരളം

ആലപ്പുഴ ആകാശവാണി പ്രക്ഷേപണം നിര്‍ത്തില്ല; ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: ആകാശവാണിയുടെ ആലപ്പുഴ നിലയത്തിൽ നിന്നുള്ള പ്രക്ഷേപണം നിർത്തില്ല. നിർത്തലാക്കിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി കേന്ദ്രമന്ത്രി വി. മുരളീധരൻ അറിയിച്ചു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കറുമായി ബുധനാഴ്ച വൈകീട്ട് നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം പിൻവലിച്ചതായി വി മുരളീധരൻ അറിയിച്ചത്.

“ആലപ്പുഴ നിലയത്തിന്റെ പ്രവർത്തനം നിർത്തിവെക്കാനുള്ള പ്രസാർ ഭാരതിയുടെ ഉത്തരവിനെക്കുറിച്ച് ബുധനാഴ്ച കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറുമായി ചർച്ച നടത്തി. ആലപ്പുഴ നിലയത്തെ ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികളടക്കമുള്ള ശ്രോതാക്കളുടെ വലിയ നിരയെക്കുറിച്ചും ആകാശവാണി പരിപാടികളോടുള്ള മലയാളികളുടെ ഗൃഹാതുരതയെക്കുറിച്ചും കൂടിക്കാഴ്ചയിൽ വിശദമായി സംസാരിച്ചു. പ്രധാനമന്ത്രിയുടെ മൻ കി ബാത് ശ്രവിക്കാനും കേന്ദ്രാവിഷ്കൃത പദ്ധതികളറിയാനും മലയാളികളിൽ ഏറിയ പങ്കും ആശ്രയിക്കുന്നത് ആകാശവാണിയെയാണെന്നും വ്യക്തമാക്കി. ഇതേത്തുടർന്നാണ് പ്രക്ഷേപണം നിർത്തലാക്കിയ ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ചത്” -മുരളീധരൻ അറിയിച്ചു.

ആകാശവാണിയുടെ മറ്റു നിലയങ്ങൾ നവീകരിക്കാനും ആധുനികവത്കരിക്കാനുമുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ജാവഡേക്കർ അറിയിച്ചതായി മന്ത്രി മുരളീധരൻ പറഞ്ഞു. നേരത്തെ ആകാശവാണിയുടെ ആലപ്പുഴ നിലയം പൂട്ടാനുള്ള നീക്കം താത്കാലികമായി മരവിപ്പിച്ചിരുന്നു. എ എം ആരിഫ് എംപിയുടെ ഇടപെടലിനെ തുടർന്നായിരുന്നു ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ