കേരളം

'താമര' ചിഹ്നത്തില്‍ വോട്ടുതേടി മുല്ലപ്പിള്ളി രാമചന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പില്‍ പേരു കൊണ്ട് കൗതുകമുള്ള നിരവധി സ്ഥാനാര്‍ത്ഥിമാരാണ് ഇത്തവണ അണിനിരക്കുന്നത്. കിങ് കോങ് മുതല്‍ ബ്രസീലിയ വരെ ജനഹിതം തേടി മല്‍സരരംഗത്തുണ്ട്. എന്നാല്‍ തൃപ്പൂണിത്തുറ നഗരസഭയിലെ 48-ാം വാര്‍ഡിലും കൗതുമമുണര്‍ത്തുന്ന മല്‍സരമാണ് അരങ്ങേറുന്നത്. 

ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായെത്തുന്നത് മുല്ലപ്പിള്ളി രാമചന്ദ്രനാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരിനോടുള്ള സാമ്യമാണ് ഇവിടത്തെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നത്. കോണ്‍ഗ്രസിന്റെ പി ബി സതീശനാണ് പ്രധാന എതിരാളി. 

പേരില്‍ മാത്രമല്ല, കോണ്‍ഗ്രസുമായി ബിജെപി സ്ഥാനാര്‍ത്ഥിക്ക് ബന്ധമുള്ളത്. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു . പിന്നീട് പാര്‍ട്ടി വിട്ട ഇദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. 

കോണ്‍ഗ്രസ് പാര്‍ട്ടി നാഥനില്ലാത്ത സംവിധാനമായി മാറിയെന്നും അങ്ങനെയൊരു പാര്‍ട്ടിയുടെ ഒപ്പം പോകുക ആത്മഹത്യാപരമായ കാര്യമാണെന്നുമാണ് മുല്ലപ്പിള്ളി രാമചന്ദ്രന്‍ പറയുന്നത്. മുമ്പ് സ്വതന്ത്രനായി മല്‍സരിച്ചിട്ടുള്ളതിനാല്‍ വോട്ടര്‍മാര്‍ക്ക് തന്നെ വ്യക്തമായി അറിയാമെന്നും മുല്ലപ്പിള്ളി രാമചന്ദ്രന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്