കേരളം

സിനിമയില്‍ നിന്നും തെരഞ്ഞെടുപ്പ് പോര്‍ക്കളത്തിലേക്ക് ; ആവേശപ്പോരാട്ടം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : തദ്ദേശ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സിനിമാ തിളക്കവും. സിനിമാ താരവും മോഡലുമായ ഒരു സ്ഥാനാര്‍ത്ഥി ആലപ്പുഴ നഗരസഭയിലേക്ക് മല്‍സരിക്കുന്നു എന്നതാണ് വഴിച്ചേരി വാര്‍ഡിനെ ശ്രദ്ധേയമാക്കുന്നത്. 

സിനിമാ താരവും മോഡലുമായ തോമസ് കുരുവിളയാണ് അഭ്രപാളിയുടെ തിളക്കത്തില്‍ നിന്നും പോരാട്ടത്തിനിറങ്ങുന്നത്. മോഹന്‍ലാല്‍-വേണുനാഗവള്ളി ടീമിന്റെ ലാല്‍സലാം എന്ന സിനിമയില്‍ ബാലതാരമായാണ് തോമസ് കുരുവിള സിനിമയിലെത്തുന്നത്. 

തിരക്കഥാകൃത്ത് ചെറിയാന്‍ കല്പകവാടിയുമായുള്ള കുടുംബ സൗഹൃദമാണ് ലാല്‍സലാം സിനിമയില്‍ അഭിനയിക്കാന്‍ അവസരമൊരുക്കിയത്. ഒടുവില്‍ ഇറങ്ങിയ തെളിവ്, പൂഴിക്കടകന്‍ തുടങ്ങിയ സിനിമകളിലും തോമസ് കുരുവിള അഭിനയിച്ചിട്ടുണ്ട്. 

വഴിച്ചേരി വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഇദ്ദേഹം. അറിയപ്പെടുന്ന മോഡലാണ്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ബിന്ദു തോമസ് കളരിക്കലാണ് വഴിച്ചേരി വാര്‍ഡിലെ പ്രധാന എതിരാളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'