കേരളം

ബോണ്ട് സര്‍വീസുമായി കെഎസ്ആര്‍ടിസി ; ആദ്യയാത്ര ഇന്നുമുതല്‍ ; ടിക്കറ്റ് നിരക്കില്‍ 20 ശതമാനം ഇളവ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : യാത്രക്കാരുടെ ലഭ്യത അനുസരിച്ച് ഓടുന്ന കെഎസ്ആര്‍ടിസിയുടെ ബോണ്ട് സര്‍വീസിന് ഇന്ന് തുടക്കം. മൂവാറ്റുപുഴയില്‍ നിന്നാണ് സര്‍വീസിന് തുടക്കം കുറിക്കുന്നത്. കൊച്ചി കാക്കനാട് സിവില്‍ സ്റ്റേഷനിലേക്കും തിരിച്ചുമാണ് സര്‍വീസ്. 

ദിവസവും രാവിലെ 8.30 ന് മൂവാറ്റുപുഴയില്‍ നിന്നും പുറപ്പെടുന്ന ബസ് കോലഞ്ചേരി, പുത്തന്‍കുരിശ്, കരിമുകള്‍ വഴി 9. 45 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലെത്തും. വൈകീട്ട് അഞ്ചിനാണ് മടക്കയാത്ര. 

30 യാത്രക്കാരുണ്ടെങ്കില്‍ സര്‍വീസ് തുടരും. സ്ഥിരം യാത്രക്കാര്‍ക്കാണ് ബസില്‍ പ്രവേശനം ഉണ്ടാകുക. അഞ്ചു ദിവസം മുതല്‍ ഒരു മാസം വരെ കാലാവധിയുള്ള ട്രാവല്‍ കാര്‍ഡുകള്‍ ലഭ്യമാണ്.

ബോണ്ട് യാത്രക്കാരുടെ ഇരുചക്രവാഹനങ്ങള്‍ സൗജന്യമായി ഡിപ്പോയില്‍ വെക്കാന്‍ അനുവദിക്കും. യാത്രക്കാര്‍ക്ക് വാട്‌സ് ആപ്പ് വഴി തല്‍സമയ ലൊക്കേഷന്‍ ലഭ്യമാക്കാവുന്നതാണ്. ബോണ്ട് ബസ് യാത്രികര്‍ക്ക് യാത്രാനിരക്കില്‍ 20 ശതമാനം ഇളവും അനുവദിച്ചിട്ടുണ്ട്. ആദ്യത്തെ 100 പേര്‍ക്കാണ് ഇളവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്