കേരളം

അടിമാലിയില്‍ ഹോംസ്‌റ്റേ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; മൂന്നുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


 
ഇടുക്കി:
അടിമാലിയില്‍ ഹോംസ്റ്റേ കേന്ദ്രീകരിച്ച പെണ്‍വാണിഭം നടത്തിയതിന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോംസ്റ്റേ നടത്തിപ്പുകാരനും രണ്ട് ഇടപാടുകാരുമാണ് പിടിയിലായത്. നിര്‍ദ്ദേശത്തിന് അനുസരിച്ച് സ്ത്രീകളെ ഹോംസ്റ്റേയില്‍ എത്തിച്ച് നല്‍കിയായിരുന്നു ഇടപാടുകളെന്ന് പൊലീസ് പറഞ്ഞു. അടിമാലി കൂമ്പന്‍പാറയ്ക്ക് സമീപമുള്ള ഹോംസ്റ്റേയില്‍ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൂന്ന് പേര്‍ പിടിയിലായത്. 

ഹോംസ്റ്റേ നടത്തിപ്പുകാരനായ മുതുവാന്‍കുടി സ്വദേശി സിജോ, ഇടപാടുകാരായ മൂവാറ്റുപുഴ ആരക്കുഴി സ്വദേശി അഖില്‍, തട്ടേക്കണ്ണി സ്വദേശി ജോമി എന്നിവരാണ് അറസ്റ്റിലായത്. സിജോയുടെ സഹായി ഓടിരക്ഷപ്പെട്ടു. പരിശോധന സമയത്ത് ഹോംസ്റ്റേയില്‍ നാല് സ്ത്രീകളുണ്ടായിരുന്നു. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊലീസ് വിട്ടയച്ചു. ഇടപാടുകാര്‍ ഫോണില്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് സിജോ ഹോംസ്റ്റേയില്‍ സ്ത്രീകളെ കൊണ്ടുവന്നിരുന്നത്.

ഹോംസ്റ്റേയില്‍ നിന്ന് ഓട്ടോറിക്ഷകളും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ഓണ്‍ലൈന്‍ പണമിടപാടിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇവ ഐടി സെല്ലിന് കൈമാറും. വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് ഹോംസ്റ്റേ പ്രവര്‍ത്തിച്ചിരുന്നത്. പെണ്‍വാണിഭ സംഘത്തിന് പിന്നില്‍ റാക്കറ്റുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍