കേരളം

എന്‍ഐഎയ്ക്ക് തിരിച്ചടി; സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎയ്ക്ക് തെളിവില്ലെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ 10 പ്രതികള്‍ക്കെതിരെ യുഎപിഎയ്ക്ക് തെളിവില്ലെന്ന് എന്‍ഐഎ കോടതി. ഇവരുടെ തീവ്രവാദ ബന്ധം സ്ഥാപിക്കാവുന്ന വസ്തുതകള്‍ കേസ് ഡയറിയിലില്ലെന്നും കോടതി നിരീക്ഷിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ചതിനും തെളിവില്ല. 10 പേരും സാമ്പത്തിക നേട്ടത്തിനാണ് സ്വര്‍ണം കടത്തിയതെന്നും കോടതി വിലയിരുത്തി.

എല്ലാ പ്രതികള്‍ക്കെതിരെയും യുഎപിഎ നിലനില്‍ക്കുമെന്നായിരുന്നു എന്‍ഐഎയുടെ വാദം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായുള്ള പങ്ക് അന്വേഷിക്കണമെന്നും എന്‍ഐഎ അറിയിച്ചിട്ടുണ്ട്. ദാവൂദ് സംഘത്തിലുള്ള താന്‍സാനിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന  ദക്ഷിണേന്ത്യക്കാന്‍ ഫിറോസ് ഒയാസിസുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും എന്‍ഐഎ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്