കേരളം

കോവിഡ് പോസിറ്റീവായ 'കൊറോണ' പ്രസവിച്ചു, പെണ്‍കുഞ്ഞ്!

സമകാലിക മലയാളം ഡെസ്ക്


കൊല്ലം:  കോവിഡ് പോസിറ്റീവായ ‘കൊറോണക്ക്' പെൺകുഞ്ഞ്. മതിലിൽ ഗീതാമന്ദിരത്തിൽ ജിനു സുരേഷിന്റെ ഭാര്യ കൊറോണയാണ് കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ വ്യാഴാഴ്ച പ്രസവിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 

24 വയസ്സുകാരിയായ കൊറോണയുടെ രണ്ടാമത്തെ കുഞ്ഞാണ് ഇത്, പേര് അർപ്പിത്. ഗർഭസംബന്ധമായ പതിവുപരിശോധനയ്ക്ക് എത്തിയപ്പോൾ നടത്തിയ സ്രവപരിശോധനയിലാണു കൊറോണയ്ക്കു കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഈ മാസം 10ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വ്യാഴാഴ്ച പുലർച്ചെ 2.30 നായിരുന്നു പ്രസവം. കാട്ടു എന്ന പേരിൽ അറിയപ്പെടുന്ന കൊല്ലം മതിലിൽ കാട്ടുവിള വീട്ടിൽ ആർട്ടിസ്റ്റ് തോമസിന്റെ ഇരട്ട മക്കളാണു കൊറോണയും കോറലും.
 
പ്രകാശവലയം എന്ന അർഥത്തിലാണു മകൾക്കു ഇവർ കൊറോണ എന്ന പേരിട്ടത്. പ്രവാസിയായ ജിനു നാട്ടിലുണ്ട്. കൊറോണ – ജിനു ദമ്പതികളുടെ മൂത്തമകൻ അർണബ് (5). ഇവർക്ക് കൊറോണ എന്നതു മകളുടെ പേരിൽ അവസാനിക്കുന്നില്ല. തോമസിന്റെ ഭാര്യ ഷീബ നടത്തിയിരുന്ന ബ്യൂട്ടി പാർലറിന്റെ പേരും കൊറോണ എന്നാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!