കേരളം

ആശുപത്രിയിലെത്തിക്കാൻ വൈകി; ആദിവാസി യുവതി കാട്ടുപാതയിൽ പ്രസവിച്ചു 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ 24 വയസ്സുകാരിയായ ആദിവാസി യുവതി കാട്ടുപാതയിൽ പ്രസവിച്ചു. ആനമറി – പുഞ്ചക്കൊല്ലി കാട്ടുപാതയിൽ താനിക്കയറ്റത്തിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് യുവതി ആൺകുഞ്ഞിനെ പ്രസവിച്ചത്. 

ജനവാസ കേന്ദ്രത്തിൽ നിന്നു നാല് കിലോമീറ്ററോളം അകലെ വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലാണ് യുവതി താമസിക്കുന്നത്. ഉൾക്കാട്ടിലുള്ള കോളനിയിൽനിന്നുള്ള കാട്ടുപാത തകർന്ന് കിടക്കുകയാണ്. ഒരു കിലോമീറ്ററോളെ ​ഗർഭിണിയുമായി കുടുംബം നടന്നെത്തി. പുഞ്ചക്കൊല്ലി കടവിൽനിന്ന് ചങ്ങാടത്തിൽ ഇക്കരെയെത്തി ജീപ്പിൽ കയറ്റിയെങ്കിലും വഴിമദ്ധ്യേ പ്രസവവേദന അനുഭവപ്പെട്ടതോടെ കാട്ടുപാതയിൽ ഇറക്കിക്കിടത്തുകയായിരുന്നു. മിനിറ്റുകൾക്കകം യുവതി പ്രസവിച്ചു. 

പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം യുവതിയെയും കുഞ്ഞിനെയും ആംബുലൻസി‍ൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇരുവരും സുഖമായിരിക്കുന്നെന്ന് അധികൃതർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്