കേരളം

കോവിഡ് പ്രോട്ടോക്കോള്‍ മുതലാക്കി ബി ടെക് പരീക്ഷയില്‍ കൂട്ട കോപ്പിയടി; വാട്‌സ്ആപ്പ് ഗ്രൂപ്പുവഴി ഉത്തരങ്ങള്‍ കൈമാറി, പരീക്ഷ റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന വെള്ളിയാഴ്ച നടന്ന ബി ടെക് പരീക്ഷ റദ്ദാക്കി. മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്ററി പരീക്ഷയിലാണ് കോപ്പിയടി നടന്നത്. കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി പ്രോ വി സിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്. വിഷയത്തില്‍ സൈബര്‍ പൊലീസിന് പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. 

പരീക്ഷാ ഹാളില്‍ മൊബൈല്‍ കൊണ്ടുവന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പുവഴി ഉത്തരങ്ങള്‍ കൈമാറി ആയിരുന്നു കോപ്പിയടി നടന്നത്. വിവിധ ജില്ലകളിലെ അഞ്ച് കോളജുകളില്‍ ക്രമക്കേട് കണ്ടെത്തി. കോവിഡ് പ്രോട്ടോക്കോള്‍ കണക്കിലെടുത്ത് ഇന്‍വിജിലേറ്റര്‍മാര്‍ അകലം പാലിച്ചത് മുതലാക്കിയായിരുന്നു കോപ്പിയടി. 

ചില കോളജുകളില്‍ പരീക്ഷ നടത്തിപ്പിനിടെ സംശയം തോന്നിയ അധ്യാപകര്‍, വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് പരിശോധന നടത്തിയപ്പോഴാണ് വന്‍ കോപ്പിയടി പുറത്തായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്