കേരളം

ഇര തേടി താറാവിന്‍ കൂട്ടില്‍; ഏഴ് അടി നീളവും 10 കിലോ തൂക്കവുമുളള പെരുമ്പാമ്പിനെ പിടികൂടി 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ:  ആലപ്പുഴയില്‍ താറാവിന്‍ കൂട്ടില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. ഹരിപ്പാട് കാര്‍ത്തികപ്പള്ളി വലിയകുളങ്ങര ക്ഷേത്രത്തിന് വടക്ക് ചിറ്റൂര്‍ കിഴക്കതില്‍ പ്രകാശന്റെ വീടിന് സമീപമുള്ള താറാവിന്‍ കൂട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം  7 അടി നീളവും 10 കിലോ ഗ്രാം തൂക്കവുമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്.

പ്രകാശന്റെ ഭാര്യ താറാവുകളെ കൂട് തുറന്ന് പുറത്തുവിടാന്‍ ചെന്നപ്പോഴാണ് കൂട്ടിനുള്ളില്‍ പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ ഗ്രാമ പഞ്ചായത്തംഗം അല്ലിറാണി റാന്നി ഫോറസ്റ്റ് ഓഫീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പിന്റെ പാമ്പ് പിടുത്തക്കാരന്‍ പാനൂര്‍ സ്വദേശി ഹുസൈന്‍ പാമ്പിനെ പിടികൂടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം