കേരളം

വാങ്ങിയത് നാല് കിലോ കരിമീന്‍; വീട്ടിലെത്തിയപ്പോള്‍ 2 കിലോ 'ഐസ്' ആയി; കലക്ടര്‍ക്ക് പരാതി നല്‍കി വീട്ടമ്മ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: 400 രൂപ നിരക്കില്‍ വാങ്ങിയ കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തിയെന്ന് പരാതിയുമായി വീട്ടമ്മ. പള്ളാത്തുരുത്തിയില്‍ റോഡില്‍ മത്സ്യവില്‍പന നടത്തിയ ആളില്‍ നിന്നാണ് കഴിഞ്ഞ 17ന് വെണ്‍മണി ചെറിയത്ത് ദീബ മീന്‍ വാങ്ങിയത്. മീന്‍ വില്‍പ്പനക്കാരനെതിരെ വീട്ടമ്മ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. 

4 കിലോ കരിമീനും 1000 രൂപയ്ക്ക് 3 കിലോ കാളാഞ്ചിയുമാണ് വാങ്ങിയത്. വീട്ടിലെത്തി നോക്കിയപ്പോഴാണ് 3 കിലോ കാളാഞ്ചിക്കു പകരം രണ്ടരക്കിലോ തിലാപ്പിയായും 4 കിലോ കരിമീനിന് പകരം 2 കിലോ കരിമീനുമാണ് കച്ചവടക്കാരന്‍ നല്‍കിയതെന്ന് മനസ്സിലായത്. 

കരിമീനിനു തൂക്കം കൂട്ടാനായി വായില്‍ ഐസ് കട്ടകള്‍ തിരുകിയും വലിയ മത്സ്യത്തിന്റെ അടിഭാഗത്ത് ചെറിയ മത്സ്യങ്ങളും വച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ദീബ ആനി തോമസ്, ബന്ധു ബ്ലെസണ്‍ ജേക്കബ് എന്നിവര്‍ കലക്ടര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്

നിക്ഷേപകരുടെ 5.5 ലക്ഷം കോടി രൂപ 'വാഷ്ഔട്ട്'; ഓഹരി വിപണിയില്‍ കനത്ത നഷ്ടം, ഇടിവ് നേരിട്ടത് ഓട്ടോ, മെറ്റല്‍ കമ്പനികള്‍