കേരളം

അമിത വേ​ഗത്തിൽ എത്തിയ ബൈക്ക് കാറിൽ ഇടിച്ചു കയറി; പാമ്പ് ചത്തു!

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ബൈക്കിന്റെ വൈസറിൽ തമ്പടിച്ച പാമ്പുമായി സഞ്ചരിക്കവേ കാറുമായി കൂട്ടിയിടിച്ചു യുവാവിനു പരിക്ക്. വാഹനങ്ങളുടെ കൂട്ടിയിടിയിൽ പാമ്പ് ചത്തു. പാമ്പ് ബൈക്കിലുള്ള കാര്യം യുവാവിന് അറിയില്ലായിരുന്നു. ഒരു അപകടത്തിൽ നിന്നു രക്ഷപ്പെട്ടെങ്കിലും വാഹനാപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. 

കട്ടപ്പന - ഇരട്ടയാർ റോഡിൽ ഇന്നലെ രാവിലെ നടന്ന അപകടത്തിൽ കട്ടപ്പന സ്വദേശി കുഞ്ഞുമോനാണ് (35) പരിക്കേറ്റത്. മോതിരവളയൻ പാമ്പാണ് ബൈക്കിൽ ഉണ്ടായിരുന്നത്.

പാമ്പ് തമ്പടിച്ചിരുന്ന ബൈക്കുമായി അമിത വേഗത്തിലാണ് കുഞ്ഞുമോൻ സഞ്ചരിച്ചിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തെറ്റായ ദിശയിൽ ബൈക്ക് വരുന്നതു കണ്ട് എതിരെ വന്ന കാർ നിർത്തിയെങ്കിലും അതിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. കാലിനു സാരമായി പരിക്കേറ്റ കുഞ്ഞുമോനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. 

ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻവശം പൂർണമായി തകർന്നു. ബൈക്ക് റോഡിൽ നിന്നു മാറ്റുന്നതിനിടെയാണ് തകർന്ന വൈസറിനുള്ളിൽ ചത്ത നിലയിൽ പാമ്പിനെ കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്