കേരളം

എട്ടു ജില്ലകളില്‍ ഇന്നും ശക്തമായ വേനല്‍ മഴ ; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യത, മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 12 വരെ ശക്തമായ വേനല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം അറിയിച്ചു. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും ഇന്നും മഴയുണ്ടാകുമെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. 

അഞ്ചു മുതല്‍ 20 മില്ലി മീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകില്ല. ചിലയിടങ്ങളില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്. മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും ഇന്നലെ വ്യാപകമായി മഴ പെയ്തിരുന്നു. 

മാര്‍ച്ച് ഒന്നു മുതല്‍ ഇന്നലെ വരെ കേരളത്തില്‍ ലഭിച്ചത് 20 ശതമാനം അധിക മഴയാണ്. 53.6 മി. മീ. മഴയാണ് സാധാരണ ഇക്കാലയളവില്‍ ലഭിക്കേണ്ടത്. എന്നാല്‍ 64.1 മി. മീ. മഴ ലഭിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം