കേരളം

വട്ടിയൂര്‍ക്കാവില്‍ അട്ടിമറി പ്രതീക്ഷിക്കുന്നെന്ന് മുല്ലപ്പള്ളി; വീണ എസ് നായരെ കണ്ടു, അന്വേഷിക്കാന്‍ കെപിസിസി സമിതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ അട്ടിമറി നടന്നോയെന്ന് സംശയിക്കുന്നുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പ്രചാരണത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ കെപിസിസി സമിതിയെ നിയോഗിക്കും.

 ജോണ്‍സണ്‍ എബ്രഹാമിനെ സമിതി ചെയര്‍മാനായി നിയമിച്ചതായും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുമായി കൂടിക്കാഴ്ച നടത്തിയ മുല്ലപ്പള്ളി, പരാതിയുണ്ടെങ്കില്‍ രേഖാമൂലം എഴുതി നല്‍കണമെന്നും ആവശ്യപ്പെട്ടു. 

വീണ എസ് നായരുടെ പ്രചാരണത്തിനായി അച്ചടിച്ചു വന്ന 4000 ത്തോളം പോസ്റ്ററുകള്‍ തൂക്കി വിറ്റ വാര്‍ത്ത പുറത്തു വന്നതോടെയാണ് മണ്ഡലത്തില്‍ അട്ടിമറി നടന്നതെന്ന് സംശയം വന്നത്. ഡിസിസി പ്രസിഡന്റ് നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതിയുടേതാണ് കണ്ടെത്തല്‍. 500 രൂപക്കാണ് പ്രാദേശിക നേതാവ് കൂടിയായ ബാബു ഇത് വിറ്റത്. ബാബുവിനെ പാര്‍ട്ടിയില്‍ നിന്നും ഇതിനകം പുറത്താക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്