കേരളം

വീട്ടിലെ മാലിന്യം റോഡിൽ തള്ളി, തിരികെ വാരിച്ചു; ശിക്ഷയുമായി വണ്ടൻമേട് പഞ്ചായത്ത് 

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: വീട്ടിലെ മാലിന്യം റോഡിൽ തള്ളിയവർക്ക് ശിക്ഷയുമായി വണ്ടൻമേട് പഞ്ചായത്ത്. പൊതുസ്ഥലത്ത് മാലിന്യം തള്ളിയവരെ കണ്ടെത്തി അത്  തിരികെ വാരിച്ചാണ് പഞ്ചായത്ത് അധികൃതർ നടപടിയെടുത്തത്. ഇവരിൽ നിന്ന് പിഴയും ഈടാക്കി. 

ബിനു മറ്റപ്പള്ളി, ജെയ്‌സൺ എന്നിവർക്കെതിരെയാണ് അധിക‍ൃതർ നടപടിയെടുത്തത്. ബിനുവിന്റെ പക്കൽനിന്ന് 20,000 രൂപയും ജെയ്സണിൽനിന്ന് 10,000 രൂപയും പിഴ ഈടാക്കി.

മാലിന്യം തള്ളുന്നവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5000 രൂപ പാരിതോഷികവും പഞ്ചായത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 50,000 രൂപയോളം പിഴയീടാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!