കേരളം

തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല, സാമ്പിള്‍ വെടിക്കെട്ടും പകല്‍പ്പൂരവുമില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ഇത്തവണയും ചടങ്ങുകള്‍ മാത്രമായി നടത്താന്‍ തീരുമാനം. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. 

23ന് സ്വരാജ് റൗണ്ടില്‍ പ്രവേശനം നിരോധിക്കും. ഇവിടേക്കുള്ള പതിനേഴു വഴികളും അടയ്ക്കും. അന്നേദിവസം മുഴുവന്‍ കടകളും അടപ്പിക്കും. 
സാമ്പിള്‍ വെടിക്കെട്ടും ചമയ പ്രദര്‍ശനവും ഉണ്ടാകില്ല. പൂരം വെടിക്കെട്ട് സമയത്ത് സംഘാടകര്‍ക്ക് മാത്രം സ്ഥലത്തേക്ക് കടക്കാന്‍ അനുമതി. 

പകല്‍പ്പൂരം നടത്തില്ല. കുടമറ്റാത്തിന്റെ സമയം വെട്ടിച്ചുരുക്കും. പൂര പറമ്പില്‍ സംഘാടകര്‍ക്കും ചടങ്ങ് നടത്തുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കും നടത്തിപ്പുകാര്‍ക്കും ആനക്കാര്‍ക്കും മേളക്കാര്‍ക്കും മാത്രം പ്രവേശനം അനുവദിക്കും. ദൃശ്യ, നവ മാധ്യമങ്ങളിലൂടെ തത്സമയം ദേശക്കാര്‍ക്ക് പൂരം കാണാന്‍ സംവിധാനം ഒരുക്കും. ചടങ്ങുകളില്‍ മാറ്റം വരുത്തില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം