കേരളം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മാവിൻ കൊമ്പ് ഒടിഞ്ഞ് ദേഹത്തുവീണു, 12 കാരി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മരം ദേഹത്തുവീണ് വിദ്യാർത്ഥിനി മരിച്ചു. വാഴക്കാട് എളമരം പുന്നാട്ടിൽ ഷംസുദ്ദീന്റെ മകൾ ഹിദ ഫാത്തിമ (12) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ  മാവിൻ കൊമ്പ് ഒടിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു. ഇന്നലെ വൈകീട്ട് 3.30 ഓടെയാണ് സംഭവം. ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഴക്കാട് എടവണ്ണപ്പാറ സിഎച്ച് എംകെഎം യു പി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ഹിദ. സജ്‌ന കൊടിയത്തൂരാണ് അമ്മ. മുഹമ്മദ് ശാമിൽ, ഹിഷ ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്

നിക്ഷേപകരുടെ 5.5 ലക്ഷം കോടി രൂപ 'വാഷ്ഔട്ട്'; ഓഹരി വിപണിയില്‍ കനത്ത നഷ്ടം, ഇടിവ് നേരിട്ടത് ഓട്ടോ, മെറ്റല്‍ കമ്പനികള്‍