കേരളം

കാര്‍ ആക്രമണം: ഷിജു വര്‍ഗീസ് പൊലീസ് കസ്റ്റഡിയില്‍, സ്വയം ആസൂത്രണം ചെയ്തതെന്നു സൂചന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിനം ഇഎംസിസി എംഡി ഷിജു വര്‍ഗീസിന്റെ കാര്‍ ആക്രമിച്ച കേസില്‍ വഴിത്തിരിവ്. പരാതിക്കാരനും കുണ്ടറ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായിരുന്ന  ഷിജു വര്‍ഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഗോവയില്‍ നിന്നാണ് ഷിജു വര്‍ഗീസിനെ പിടികൂടിയത്. കാര്‍ കത്തിച്ച സംഭവം ഷിജു വര്‍ഗീസ് ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഷിജു വര്‍ഗീസിന്റെ മാനേജര്‍ ശ്രീകാന്ത് ഉള്‍പ്പെടെ രണ്ടു പേര്‍ നേരത്തെ പിടിയിലായിരുന്നു. 

കുണ്ടറ നിയമസഭ മണ്ഡലം പരിധിയില്‍ ഉള്‍പ്പെട്ട കണ്ണനല്ലൂര്‍ കുരീപ്പളളി  റോഡില്‍ വച്ച് പോളിങ് ദിവസം പുലര്‍ച്ചെ തന്റെ കാറിന് നേരെ മറ്റൊരു കാറില്‍ വന്ന സംഘം പെട്രോള്‍ ബോംബ് എറിഞ്ഞുവെന്നായിരുന്നു ഷിജു വര്‍ഗീസിന്റെ പരാതി. എന്നാല്‍ ഷിജു വര്‍ഗീസ് പറഞ്ഞ സമയത്ത് ഈ തരത്തിലൊരു വാഹനം കടന്നു പോയതിന്റെ സൂചനകളൊന്നും പൊലീസിന് കിട്ടിയിരുന്നില്ല. നാട്ടുകാരില്‍ നിന്ന് ശേഖരിച്ച പ്രാഥമിക വിവരങ്ങളിലും ഈ തരത്തിലൊരു ആക്രമണം നടന്നുവെന്ന തരത്തിലുളള മൊഴികള്‍  ലഭ്യമായിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ