കേരളം

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച; പീരുമേട്ടില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സിപിഐ

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ദേവികുളത്തിന് പുറമെ പീരുമേട്ടിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ച അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ച് സിപിഐ. ഇന്ന് ചേര്‍ന്ന ഇടുക്കി ജില്ല എക്‌സിക്യൂട്ടീവ് ആണ് തെരഞ്ഞെടുപ്പ് പ്രചരണത്തിലെ പാളിച്ചകള്‍ കണ്ടെത്താന്‍ കമ്മീഷനെ നിയോഗിച്ചത്. പ്രിന്‍സ് മാത്യു, ടി എം മുരുകന്‍, ടി വി അഭിലാഷ് എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍.

സിപിഐയിലെ ഒരു വിഭാഗം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തി എന്ന് പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷനെ വച്ചുള്ള അന്വേഷണം. പ്രാഥമിക അന്വേഷണം നടത്തിയ കണ്‍ട്രോള്‍ കമ്മിഷന്‍ അംഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി കമ്മീഷന്റെ അന്വേഷണം. മുന്‍ എംഎല്‍എ ഇ സ് ബിജിമോള്‍ അടക്കം ഉള്ള ഒരു വിഭാഗം നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയെന്നായിരുന്നു ആക്ഷേപം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്