കേരളം

ഫോണ്‍ അണ്‍ലോക്ക് ചെയ്തു പരിശോധിച്ച പൊലീസ് ഞെട്ടി ; നാടന്‍പാട്ടുകാരന്‍ പകര്‍ത്തിയത് നിരവധി പേരുടെ അശ്ലീല ചിത്രങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സൈക്കിളിന്റെ പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള്‍ ചിത്രീകരിച്ച സംഭവത്തില്‍ അറസ്റ്റിലായ നാടന്‍പാട്ടുകാരന്റെ മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങളുടെ വന്‍ശേഖരം. ഇത്തരത്തില്‍ സമീപപ്രദേശങ്ങളില്‍ നിന്നും പകര്‍ത്തിയതാണ് ഇവയെല്ലാം എന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. അറസ്റ്റിലായ കാഞ്ഞൂര്‍ നാട്ടുപൊലിമ നാടന്‍ പാട്ടു സംഘത്തിന്റെ പാട്ടുകാരന്‍ പതിക്കക്കുടി രതീഷ് ചന്ദ്രന്‍ റിമാന്‍ഡിലാണ്. 

കഴിഞ്ഞദിവസം നെടുമ്പാശേരി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാലടി പഞ്ചായത്തില്‍ വെച്ചായിരുന്നു ഇയാള്‍ 13 കാരിയായ വിദ്യാര്‍ത്ഥിനിയുടെ അശ്ലീല ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചത്. സൈക്കിള്‍ മെക്കാനിക്കായ ഇയാള്‍ പഞ്ചര്‍ ഒട്ടിക്കുമ്പോള്‍ പെണ്‍കുട്ടികളെ കൊണ്ടു കാറ്റടിപ്പിച്ചു താഴെ മൊബൈല്‍ ഫോണ്‍ വച്ച് ദൃശ്യം പകര്‍ത്തുകയാണ് പതിവ്. പഞ്ചൊറൊട്ടിക്കാന്‍ എത്തിയ രണ്ട് പെണ്‍കുട്ടികളുടെ ചിത്രം ഇതുപോലെ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

ഒരു പെണ്‍കുട്ടി കാറ്റടിച്ചു കഴിഞ്ഞ് അത് അഴിച്ചു വിട്ടു വീണ്ടും മറ്റൊരു പെണ്‍കുട്ടിയോട് കാറ്റടിക്കാന്‍ ആവശ്യപ്പെട്ടു.  സംശയം തോന്നിയ പെണ്‍കുട്ടി മൊബൈല്‍ ഫോണിന്റെ ക്യാമറ ഓണ്‍ ചെയ്തു വച്ചത് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി ഫോണ്‍ പിടിച്ചു വാങ്ങിയെങ്കിലും കാലില്‍ പിടിച്ചു വീഴ്ത്തി ഇയാള്‍ ഫോണ്‍ എടുക്കാന്‍ ശ്രമിച്ചു. 

മല്‍പിടുത്തം നടത്തിയാണു പെണ്‍കുട്ടി ഇയാളുടെ പക്കല്‍ നിന്നു ഫോണ്‍ സ്വന്തമാക്കിയത്. ഫോണ്‍ കൈക്കലാക്കിയതോടെ ചവിട്ടി താഴെയിട്ട ശേഷം ഫോണുമായി മതില്‍ ചാടിക്കടന്ന് ഓടി പിതാവിന്റെ അടുത്തെത്തി ഫോണ്‍ പിതാവിനെ ഏല്‍പ്പിച്ചു. പിതാവ് ഫോണ്‍ പരിശോധിച്ചു പൊലീസില്‍ പരാതി നല്‍കിയതോടെയായിരുന്നു അറസ്റ്റ്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്