കേരളം

ഒഴിയാതെ ആശങ്ക; ഇന്ന് നാല് ജില്ലകളിൽ രണ്ടായിരത്തിന് മുകളിൽ കോവിഡ് രോ​ഗികൾ; കണക്കുകൾ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ രണ്ടായിരത്തിന് മുകളിൽ കോവിഡ‍് രോ​ഗികൾ. സംസ്ഥാനത്ത് ആകെ ഇന്ന് 20,224 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 

തൃശൂർ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂർ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസർക്കോട് 440 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 3,00,73,530 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,345 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 137 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,205 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 785 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 

തൃശൂർ 2776, എറണാകുളം 2659, കോഴിക്കോട് 2665, മലപ്പുറം 2481, പാലക്കാട് 1042, കൊല്ലം 1470, ആലപ്പുഴ 1119, കോട്ടയം 1049, കണ്ണൂർ 918, തിരുവനന്തപുരം 811, പത്തനംതിട്ട 764, വയനാട് 506, ഇടുക്കി 511, കാസർക്കോട് 434 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം