കേരളം

ഡിഎന്‍എ പരിശോധന ഫലം നെഗറ്റീവ്; പോക്‌സോ കേസില്‍ 35 ദിവസം ജയിലില്‍ കിടന്ന 18കാരന് മോചനം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ 18കാരന് ജാമ്യം.കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പതിനെട്ടുകാരന്റെ ഡിഎന്‍എ ഫലം നെഗറ്റീവായതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.35 ദിവസം തിരൂര്‍ സബ്ജയിലില്‍ കഴിഞ്ഞ തിരൂരങ്ങാടി തെന്നല സ്വദേശി ശ്രീനാഥിനാണ് മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യമനുവദിച്ചത്. 

സ്‌കൂളില്‍നിന്നു മടങ്ങിയ പെണ്‍കുട്ടിയെ പ്രതി സ്വന്തം വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണു കേസ്.പെണ്‍കുട്ടിയുടെ മൊഴിപ്രകാരമാണ് കല്‍പ്പകഞ്ചേരി പൊലീസ് യുവാവിനെതിരേ കേസെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.  കേസ് തുടരന്വേഷണത്തിനായി തിരൂരങ്ങാടി പൊലീസിന് കൈമാറി. 

പെണ്‍കുട്ടിയുടെ ആരോപണം തുടക്കംമുതല്‍ നിഷേധിച്ച യുവാവ് ഡിഎന്‍എ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കോടതിക്ക് പരാതിനല്‍കി. വിശദമായ ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ അടിയന്തരമായി സമര്‍പ്പിക്കാന്‍ കോടതി പൊലീസിന് നിര്‍ദേശവും നല്‍കി.കഴിഞ്ഞദിവസം ഡിഎന്‍എ ഫലം വന്നപ്പോള്‍ നെഗറ്റീവാണെന്നു തെളിഞ്ഞു. തുടര്‍ന്നു കോടതിയുടെ പ്രത്യേക നിര്‍ദേശപ്രകാരം മണിക്കൂറുകള്‍ക്കകം ജയിലില്‍നിന്ന് ശ്രീനാഥിനെ മുക്തനാക്കി. കേസില്‍ ഇനി വിശദമായ തുടരന്വേഷണം വേണ്ടിവരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്