കേരളം

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു; ഒന്നരമാസത്തോളം ചികിത്സയില്‍ കഴിഞ്ഞ 60കാരന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 60കാരന്‍ മരിച്ചു. വെള്ളരിക്കുണ്ട് സ്വദേശി കെ യു ജോണാണ് കാട്ടുപന്നിയുടെ ആക്രമണം നേരിട്ടത്. ഉടന്‍ തന്നെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഒന്നരമാസത്തോളം ചികിത്സയില്‍ കഴിഞ്ഞ ജോണിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

നവംബര്‍ ഒന്നിനാണ് ജോണിനെ കാട്ടുപന്നി ആക്രമിച്ചത്. ബലാല്‍ അതിര്‍ത്തിയിലെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടില്‍ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായിരുന്നു. ഇത് പരിഹരിക്കാന്‍ തോക്കിന് ലൈസന്‍സുള്ള ജോണിനെ വിളിക്കുകയായിരുന്നു. ഷിജുവിന്റെ വീട്ടില്‍ എത്തി കാട്ടുപന്നിയെ നേരിടാന്‍ ശ്രമിക്കുന്നതിടെ, കാട്ടുപന്നി ജോണിനെ ആക്രമിക്കുകയായിരുന്നു.

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോണിനെ ഉടന്‍ തന്നെ മംഗലാപുരം ആശുപത്രയില്‍ എത്തിച്ചു. അവിടെ ഒന്നരമാസത്തോളം ചികിത്സയില്‍ കഴിഞ്ഞ ജോണിന്റെ ആരോഗ്യനില കഴിഞ്ഞദിവസം വഷളാവുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്