കേരളം

ശബരിമല തീര്‍ഥാടനം; 15 സ്‌പെഷ്യല്‍ ട്രെയ്‌നുകള്‍ കൂടി അനുവദിച്ചു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ശബരിമല തീർഥാടനത്തിന്റെ ഭാ​ഗമായി 15 സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു. ഞായറാഴ്ച കൊല്ലത്ത് നിന്ന് ആന്ധ്രയിലെ കാക്കിനഡയിലേക്കും 3ന് ആന്ധ്രയിലെ കച്ചെഗുഡയിൽ നിന്നു കൊല്ലത്തേക്കും സർവീസ് ഉണ്ടായിരിക്കും. 

ജനുവരി 5ന് തിരിച്ച് കൊല്ലത്തു നിന്നു കച്ചെഗുഡയിലേക്കു പോകും. ജനുവരി 4നും 11നും ഹൈദരാബാദിൽ നിന്നു കൊല്ലത്തേക്കു വരുന്ന ട്രെയിനുകൾ 6നും 13നും തിരിച്ചുപോകും. മഹാരാഷ്ട്രയിലെ നന്ദേഡ് നിന്നു കൊല്ലത്തേക്ക് 6നും 13നും സർവീസ് ഉണ്ട്. 

തിരുപ്പതിയിലേക്കും സ്‌പെഷ്യല്‍

കൊല്ലത്തു നിന്നു തിരുപ്പതിക്ക് 8നും 15നും ട്രെയിൻ സർവീസുണ്ട്. 5നും 12നും കച്ചെഗുഡയിൽ നിന്നു കൊല്ലത്തേക്ക് സർവീസുണ്ട്. അത് 6നും 13നും തിരികെ പോകും. സെക്കന്തരാബാദിൽ നിന്നു കൊല്ലത്തേക്ക് 7നും 14നും സർവീസ് അനുവദിച്ചു. 9നും 16നുമാണ് ഇൗ ട്രെയിനുകളുടെ മടക്കയാത്ര. 8നും 15നും വീണ്ടും െസക്കന്തരാബാദിൽ നിന്നു സർവീസുണ്ട്. കൊല്ലത്തു നിന്നു തിരുപ്പതിക്ക് 8നും 15നും ട്രെയിൻ സർവീസുണ്ട്. 5നും 12നും കച്ചെഗുഡയിൽ നിന്നു കൊല്ലത്തേക്ക് സർവീസുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം