കേരളം

'ഗോപാലന്‍ സ്വാതന്ത്ര്യസമര സേനാനി ; പിണറായിയുടെ അച്ഛന്‍ അപ്പോള്‍ തേരാപാരാ നടക്കുകയായിരുന്നു'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെ അടക്കം അധിക്ഷേപിച്ചിട്ടുള്ള പിണറായി വിജയന്‍ ഒരു ആദരവും അര്‍ഹിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.  മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെ അട്ടംപരതി ഗോപാലന്‍ എന്നു വിളിച്ചില്ലേ പിണറായി വിജയന്‍ പരിഹസിച്ചത്. ആരാണ് ഗോപാലന്‍. സ്വാതന്ത്ര്യസമര സേനാനിയാണ് അദ്ദേഹം. സ്വന്തം കുടുംബം വരെ ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത വ്യക്തിയെയാണ് പിണറായി അധിക്ഷേപിച്ചത്.

മുല്ലപ്പള്ളിയുടെ അച്ഛന്‍ സ്വാതന്ത്ര്യത്തിനായി സമരം നടത്തുമ്പോള്‍ പിണറായി വിജയന്റെ അച്ഛന്‍ പിണറായിയിലൂടെ 'തേരാപാരാ' നടക്കുകയായിരുന്നു എന്നും സുധാകരന്‍ പറഞ്ഞു. പിണറായി വിജയന്‍ പറഞ്ഞതെല്ലാം ഈ കേരളത്തിന്റെ രാഷ്ട്രീയ വായുവില്‍ തങ്ങിനില്‍ക്കുന്നുണ്ട്. ബിഷപ്പിനെ നികൃഷ്ടജീവിയെന്നും, എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ പരനാറിയെന്നും വിളിച്ച് ആക്ഷേപിച്ചിട്ടില്ലേ. ഏത് നിഘണ്ഡുവിലാണ് ആ ഭാഷ. വൈകിയെങ്കിലും അദ്ദേഹത്തിന് ഖേദം തോന്നിയിട്ടുണ്ടോ. ഇല്ലല്ലോ. മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് ആജ്ഞാപിച്ചില്ലേ. 

ഈ മുഖ്യമന്ത്രി എന്ത് ആദരവാണ് അര്‍ഹിക്കുന്നത്. ബഹുമാനം അര്‍ഹിക്കുന്നുണ്ടോ എന്നും സുധാകരന്‍ ചോദിച്ചു. ആദരണീയയായ കെ ആര്‍ ഗൗരിയമ്മയെ ചോവത്തി എന്ന് വിളിച്ചിട്ടില്ലേ ശങ്കരന്‍ നമ്പൂതിരിപ്പാട്. എം എ കുട്ടപ്പനെ ഇ കെ നായനാര്‍ ഹരിജന്‍ കുട്ടപ്പനെന്ന് വിളിച്ച് ആക്ഷേപിച്ചില്ലേ. രമ്യഹരിദാസിനെ വിജയരാഘവന്‍ അപമാനിച്ചില്ലേ. ഇവര്‍ തിരുത്തിയോയെന്ന് സുധാകരന്‍ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത