കേരളം

പിഎസ് സി പൊതു പ്രാഥമിക പരീക്ഷ; അഡ്മിഷൻ ടിക്കറ്റ് സൈറ്റിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടക്കുന്ന പിഎസ് സി പൊതു പ്രാഥമിക പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത് തുടങ്ങാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റാണ് പ്രസിദ്ധീകരിച്ചത്.

ഫെബ്രുവരി 10 മുതൽ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാമെന്ന് പിഎസ്‍സി നേരത്തെ അറിയിച്ചിരുന്നു. ഫെബ്രുവരി 20, 25 മാർച്ച് 6, 13 എന്നീ തീയതികളിലായാണ് പൊതു പ്രാഥമിക പരീക്ഷ നടത്തുന്നത്. ഏകദേശം 18 ലക്ഷത്തിലധികം ഉദ്യോ​ഗാർത്ഥികളാണ് പൊതു പ്രാഥമിക പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നത്. പരീക്ഷയുടെ സിലബസ് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു.

നാലു ഘട്ടങ്ങളിലായി നടക്കുന്ന പൊതു പരീക്ഷയുടെ ആദ്യഘട്ട പരീക്ഷയാണ് ഫെബ്രുവരി 20 ന് നടക്കുന്നത്. 2020 ൽ വിജ്ഞാപനം നടത്തിയ പത്താം ക്ലാസ് യോ​ഗ്യതയുള്ള തസ്തികകൾ കൂടി ഈ പൊതു പ്രാഥമിക പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൺഫർമേഷൻ കൃത്യമായി സമർപ്പിച്ച ഉദ്യോ​ഗാർത്ഥികൾക്കാണ് പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ലഭിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും