കേരളം

നെടുനീളൻ വാക്കുകളുമായി വീണ്ടും ദിയ; ഇത്തവണ ഞെട്ടിയത് രമേശ് ചെന്നിത്തല; അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: നെടുനീളൻ ഇം​ഗ്ലീഷ് വാക്കുകൾ പ്രയോ​ഗിച്ച് അമ്പരപ്പിക്കുന്ന ശശി തരൂരിനെ പോലും മലർത്തിയടിച്ച 15കാരിയാണ് ദിയ ട്രീസ ബിനോയ്. നെടുങ്കൻ ഇം​ഗ്ലീഷ് വാക്കുകൾ അനായാസം പറയുന്ന ദിയ എന്ന 15കാരിയായ പെൺകുട്ടിയുടെ കഴിവ് ദിവസങ്ങൾക്ക് മുൻപ് മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ശശി തരൂർ പോലും കുട്ടിയുടെ കഴിവിനെ അം​ഗീകരിച്ച് രം​ഗത്തെത്തിയിരുന്നു. 

ഇപ്പോഴിതാ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപ്രതീക്ഷിതമായി ദിയയെ കണ്ട കാര്യം തന്റെ ട്വിറ്റർ പേജിലൂടെ പങ്കിട്ടു. ദിയയെ നേരിൽ കണ്ട് അനുമോദനം അറിയിച്ചതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഐശ്വര്യ കേരള യാത്രക്കിടെയാണ് ചെന്നിത്തല ദിയയെ കണ്ട് അഭിനന്ദനം അറിയിച്ചത്. ശശി തരൂരിനെ ഞെട്ടിച്ച അതേ വാക് സാമർത്ഥ്യം ദിയ രമേശ് ചെന്നിത്തലയ്ക്കും മുന്നിലും പ്രകടിപ്പിച്ചു. നീണ്ട വാക്ക് കേട്ട് രമേശ് ചെന്നിത്തല അമ്പരന്നു. പിന്നാലെ തന്റെ കഴുത്തിൽ കിടന്ന ഒരു ഷാൾ എടുത്ത് അദ്ദേഹം ദിയയെ അണിയിക്കുകയും ചെയ്തു. 

'ദിയ ട്രീസ ബിനോയിയെ അപ്രതീക്ഷിതമായി കണ്ടു. ഐശ്വര്യ കേരള യാത്രയ്ക്കിടെ അവളുടെ ഇംഗ്ലീഷ് വൈദഗ്ധ്യം എന്നെ അത്ഭുതപ്പെടുത്തി. സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ അവൾക്ക് എല്ലാവിധ ആശംസകളും നേരുന്നു'- ചെന്നിത്തല ട്വിറ്റർ കുറിപ്പിൽ വ്യക്തമാക്കി. 

ഇംഗ്ലീഷിലെ ഏറ്റവും നീളം കൂടിയ ഏഴു വാക്കുകൾ ഏത് ഉറക്കത്തിലും കാണാതെ പറയും ഈ പത്താം ക്ലാസുകാരി. അതും ബ്രിട്ടീഷ് സംസാര ശൈലിയിൽ തന്നെ. സാമൂഹിക മാധ്യമങ്ങളിലെ ദിയയുടെ വീഡിയോകൾ ഇപ്പോൾ വൈറലാണ്. രാജമുടി ഡിപോൾ പബ്ലിക് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയായ ദിയ, ശശി തരൂരിന്റെ ആരാധിക കൂടിയാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ക്ലാസുകളുമെല്ലാം കണ്ടാണ് പത്തു വയസ്സുള്ളപ്പോൾ ഇംഗ്ലീഷ് ഭാഷയോട് ഇഷ്ടം കൂടിയത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര

'ദീസ് ആര്‍ ഓള്‍ ഡിപ്പെന്‍സ് ഓണ്‍ പെര്‍സണാലിറ്റി'; ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

ഔറംഗാബാദ് ഇനി ഛത്രപതി സാംഭാജിനഗര്‍; പേരുമാറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍