കേരളം

മലപ്പുറം 630,കോട്ടയം 532; കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മലപ്പുറം ജില്ലയില്‍. 630പേര്‍ക്കാണ് മലപ്പുറത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439, തൃശൂര്‍ 377, ആലപ്പുഴ 349, കൊല്ലം 347, തിരുവനന്തപുരം 305, പാലക്കാട് 169, കണ്ണൂര്‍ 164, വയനാട് 145, ഇടുക്കി 142, കാസര്‍കോട് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 4612 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 


4173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 293 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 601, കോട്ടയം 487, കോഴിക്കോട് 456, പത്തനംതിട്ട 410, എറണാകുളം 418, തൃശൂര്‍ 369, ആലപ്പുഴ 336, കൊല്ലം 333, തിരുവനന്തപുരം 223, പാലക്കാട് 90, കണ്ണൂര്‍ 118, വയനാട് 138, ഇടുക്കി 137, കാസര്‍കോട് 57 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4692 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 367, കൊല്ലം 253, പത്തനംതിട്ട 257, ആലപ്പുഴ 413, കോട്ടയം 297, ഇടുക്കി 211, എറണാകുളം 640, തൃശൂര്‍ 452, പാലക്കാട് 302, മലപ്പുറം 315, കോഴിക്കോട് 639, വയനാട് 217, കണ്ണൂര്‍ 280, കാസര്‍കോട് 49എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,484 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,36,398 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്