കേരളം

മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തു; ബസിൽ വച്ചുള്ള തർക്കം കലാശിച്ചത് കത്തിക്കുത്തിൽ; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മാസ്ക് ധരിക്കാത്തതിനെച്ചൊല്ലി കെഎസ്ആർടിസി ബസിൽ വച്ചുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. ടാപ്പിങ് തൊഴിലാളിയായ കൊല്ലം പകൽകുറി സ്വദേശി ജോസിനാണ് കുത്തേറ്റത്. സംഭവത്തിൽ ബസിൽ യാത്ര ചെയ്തിരുന്ന കന്യാകുമാരി സ്വദേശി റസൽ രാജു അറസ്റ്റിലായി.

മൂവാറ്റുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് അടൂരിലെത്തിയപ്പോഴാണ് സംഭവം. ഇന്നലെ രാത്രി 8.30ന് അടൂർ ജനറൽ ആശുപത്രി ജം​ഗ്‌ഷനിൽ എത്തിയപ്പോഴാണ് തർക്കം കത്തിക്കുത്തിൽ കലാശിച്ചത്. 

റസൽ രാജു മാസ്ക് ധരിക്കാത്തത് ജോസ് ചോദ്യം ചെയ്തതാണ് തർക്കത്തിനിടയാക്കിയത്. തുടർന്ന് റസൽ രാജു ജോസിന്റെ ബാഗിൽ ഉണ്ടായിരുന്ന ടാപ്പിങ് കത്തി എടുത്ത് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജോസിനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്