കേരളം

ജാഥ സമാപിച്ചതിന് പിന്നാലെ ബിനോയ് വിശ്വത്തിന് കോവിഡ് ; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സിപിഐ നേതാവ് ബിനോയ് വിശ്വത്തിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബിനോയ് വിശ്വത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അടുത്ത ദിവസങ്ങളില്‍ താനുമായി ഇടപഴകിയവരെല്ലാം ടെസ്റ്റിന് വിധേയരാകണമെന്ന് ബിനോയ് വിശ്വം എംപി ആവശ്യപ്പെട്ടു. 

ഇടതുമുന്നണിയുടെ തെക്കന്‍ മേഖല വികസന മുന്നേറ്റ ജാഥയുടെ ക്യാപ്റ്റനായിരുന്നു ബിനോയ് വിശ്വം. ഇന്നലെ വൈകീട്ടാണ് ജാഥ തിരുവനന്തപുരത്ത് സമാപിച്ചത്. സമാപന ജാഥ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. 

സമാപന സമ്മേളനത്തില്‍ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍, കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി തുടങ്ങിയവര്‍ പങ്കെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'