കേരളം

പേസ്റ്റ് രൂപത്തിലാക്കി സ്വർണം കടത്തി ?; ധാരണ തെറ്റിച്ചു; യുവതിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാലുപേർ കൂടി അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ വിദേശത്തു നിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് പേർ കൂടി പിടിയിൽ. തിരുവല്ല സ്വദേശി ബിനോ വർ​ഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം സ്വദേശി സുബീർ, പറവൂർ സ്വദേശി അൻഷാദ് എന്നിവരാണ് അറസ്റ്റിലായത്.

ഇവർ ഉൾപ്പെടുന്ന സ്വർണ്ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് ബിന്ദുവും എന്നാണ് പൊലീസ് പറയുന്നത്. പേസ്റ്റ് രൂപത്തിലാക്കിയാണ് ബിന്ദു സ്വർണ്ണം എത്തിച്ചതെന്നാണ് സൂചന. ഈ സ്വർണ്ണം കൊടുവള്ളിയിലുള്ള രാജേഷിന് കൈമാറണമെന്നായിരുന്നു  ധാരണ. എന്നാൽ, ഇത് തെറ്റിച്ചതോടെയാണ് സംഘം ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. 

പല തവണ ബിന്ദു സ്വർണ്ണം കടത്തിയിട്ടുണ്ട്. ഈ മാസം 19നാണ് ബിന്ദു അവസാനമായി സ്വർണ്ണം കടത്തിയത്. അന്ന് ബെൽറ്റിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കിയ നിലയിലാണ് സ്വർണ്ണം കടത്തിയത്. സംഭവത്തിൽ കസ്റ്റംസും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'