കേരളം

യൂത്ത് ലീഗ് പദയാത്രയിലേക്ക് ലോറി പാഞ്ഞുകയറി; നിരവധിപേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് പദയാത്രക്കിടയിലേക്ക് ലോറി ഓടിക്കയറിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല.  ശനിയാഴ്ച വൈകുന്നേരം 6.30ഓടെ ചെറുകാവ് പഞ്ചായത്തിലെ പര്യടനത്തിനിടെ ദേശീയപാതയില്‍ ഐക്കരപ്പടി അങ്ങാടിയിലായിരുന്നു സംഭവം. രാമനാട്ടുകര ഭാഗത്തേക്ക് ലോഡുമായി പോവുകയായിരുന്നു ലോറിയാണ് അപകടം വരുത്തിയത്.

പദയാത്രയില്‍ അണിനിരന്നവരും റോഡിന് ഇരുവശം നിന്നവരും വാഹനത്തിന്റെ വരവ് കണ്ട് ചിതറിമാറിയതിനാലാണ് ആളപായം ഒഴിവായതെന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു. പദയാത്രയുടെ പൈലറ്റ് വാഹനം, റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍, മറ്റ് നിരവധി വാഹനങ്ങള്‍ എന്നിവ അപകടത്തില്‍പ്പെട്ടു.

ലോറി ഡ്രൈവര്‍ പന്തീരങ്കാവ് സ്വദേശി നൈസാനിനെ കൊണ്ടോട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?