കേരളം

ചികിത്സ ഫലം കണ്ടില്ല; ആനക്കാംപൊയിലില്‍ കിണറില്‍ നിന്ന് രക്ഷിച്ച കാട്ടാന ചരിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയിലില്‍ തേന്‍പാറ മലമുകളില്‍ കിണറില്‍ വീണ് അവശനായ കാട്ടാന ചരിഞ്ഞു. എട്ടുമണിക്ക് പരിശോധനയ്ക്ക് എത്തിയ വനപാലകര്‍ ആണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായ ഗുരുതരപരിക്ക് ആണ്  കാരണമെന്ന് വനപാലകര്‍ അറിയിച്ചു

കഴിഞ്ഞദിവസമാണ് കിണറില്‍ വീണ നിലയില്‍ കാട്ടാനയെ കണ്ടത്. തുടര്‍ന്ന് 14 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ആനയെ കരയ്ക്ക് എത്തിച്ചത്.വെറ്റിനിറി സര്‍ജ്ജന്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയിലും ചികില്‍സ നല്‍കിയെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. കിണറ്റില്‍ വീണപ്പോഴുണ്ടായ പരിക്കാണ് ആനയെ ഗുരുതരാവസ്ഥിയിലെത്തിച്ചത്. താഴേക്കുള്ള വീഴ്ചയില്‍ കാലിന് സാരമായ പരിക്കേറ്റിരുന്നു. മൂന്ന് ദിവസമായി ആഹാരം എടുക്കാനാകാത്തതും ആനയുടെ ആരോഗ്യസ്ഥിതി വഷളാക്കി.

മുത്തപ്പന്‍ പുഴയ്ക്ക് സമീപം തേന്‍പാറ മലമുകളിലെ ആള്‍ താമസം ഇല്ലാത്ത കൃഷിസ്ഥലത്തെ  കിണറ്റിനുള്ളില്‍ കാട്ടാന വീണ് മുന്നു ദിവസത്തിനുശേഷമാണ് വനംവകുപ്പ് കരയ്ക്ക് കയറ്റിയത്. കിണറ്റില്‍ നീന്നും പുറത്തെത്തിച്ചെങ്കിലും ആനക്ക് വനത്തിനുള്ളിലേക്ക് തിരികെ പോകാനായിരുന്നില്ല. 

ഇന്നലെ ഉച്ചയോടെയാണ് വനം വാച്ചര്‍മാര്‍  കിണര്‍ പരിസരത്തുനിന്നും 400 മീറ്റര് ആകലെ ആനയെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്  തുടര്‍ന്ന്  ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള  ഡോക്ടര്‍മാര്‍  മയക്കുവെടി വെച്ചതിനുശേഷം പരിശോധന  നടത്തി ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമില്ലെന്ന് ഉറപ്പു വരുത്തി. മൂന്നു ദിവസത്തോളമായി ഭക്ഷണം ലഭിക്കാത്തതിനെത്തുടര്‍ന്നുണ്ടായ ക്ഷീണവും  കാലുകള്‍ക്കേറ്റ പരിക്കും ആരോഗ്യനില വഷളാക്കിയെന്നാണ് വനംവകുപ്പ് നല്‍കുന്ന വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്