കേരളം

വികസനത്തിന്റെ പൊന്‍ത്തൂവല്‍; ഗെയില്‍ പദ്ധതി പ്രധാനമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി  മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ ചൊവ്വാഴ്ച രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുന്ന ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന ചെയ്യും. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകവകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

കൊച്ചി  മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പൂര്‍ത്തിയായതോടെ സംസ്ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചക്കും അതുവഴി സാമ്പത്തിക വികസനത്തിനും വലിയ സാധ്യതയാണ് തുറന്നു കിട്ടിയിരിക്കുന്നത്. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും  ചെലവു കുറഞ്ഞ ഇന്ധനം ലഭ്യമാകുന്നത് എല്‍.പി.ജി, പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധിച്ചു കൊണ്ടിരിക്കുമ്പോള്‍ വലിയ ആശ്വാസമാകും. എല്‍.പി.ജിയെക്കാള്‍ ഏറെ സുരക്ഷിതവുമാണ്  പ്രകൃതിവാതകം. വ്യവസായ ശാലകള്‍ക്ക് ചെലവ് കുറഞ്ഞ ഇന്ധനം ലഭ്യമാക്കുന്നത്  സംസ്ഥാനത്ത് വ്യാവസായിക കുതിപ്പ് സാധ്യമാക്കും.
അന്തരീക്ഷ മലിനീകരണം ഏറ്റവും കുറവുള്ള ഇന്ധനമായതുകൊണ്ട് പരിസ്ഥിതി സൗഹാര്‍ദ്ദമായ പ്രകൃതി വാതകം ഹരിത ഇന്ധനം എന്നാണ്  അറിയപ്പെടുന്നത്.

ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സ്ഥലമേറ്റെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കിയതതിനെ തുടര്‍ന്നാണ് ഏഴ് വര്‍ഷത്തിനുശേഷം പദ്ധതി യാഥാര്‍ഥ്യമാവുന്നത്. 

കൊച്ചി മുതല്‍ പാലക്കാട് കുറ്റനാട് വരെയും കുറ്റനാട് നിന്ന് മംഗളൂരുവിലേക്കും 5 നദികള്‍ പിന്നിട്ട് 450 കിലോമീറ്ററാണ് പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. പ്രകൃതിവാതകം കേരളത്തിലും മംഗളൂരുവിലുമുള്ള വ്യവസായ ശാലകള്‍ക്ക്  ഉപയോഗിക്കാം. പാചക്കവാതകം പൈപ്പിലൂടെ വീട്ടിലെത്തിക്കുന്ന പൈപ്പ്ഡ് നാച്വറല്‍ ഗ്യാസ് പദ്ധതി പൂര്‍ത്തിയാവുന്നതോടെ കേരളത്തിനത് ചരിത്രനേട്ടമാവും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'