കേരളം

ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് മദ്യവില ഉയരും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില വര്‍ധിപ്പിക്കാന്‍ തീരുമാനമായി. ബെവ്‌കോയുമായി കരാറുണ്ടായിരുന്ന വിതരണക്കാര്‍ക്ക് ഈ വര്‍ഷം അടിസ്ഥാനവിലയില്‍ 7 ശതമാനത്തിന്റെ വര്‍ധനവിനാണ് അനുമതി. ഫെബ്രുവരി ഒന്നുമുതലാണ് വര്‍ധന. അതേസമയം ബിയറിനും വൈനും വില കൂടില്ല.

വില വര്‍ധന ആവശ്യപ്പെട്ട് മദ്യ കമ്പനികള്‍ വെബ്‌കോയെ സമീപിച്ചിരുന്നു.  ഇതു സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ സമ്മതപത്രം നല്‍കാന്‍ ബെവ്‌കോ മദ്യ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുക്കിയ മദ്യവില ഫെബ്രുവരി ഒന്ന് മുതല്‍ നിലവില്‍ വരും. വില വര്‍ധന ആവശ്യപ്പെട്ട് മദ്യ കമ്പനികള്‍ വെബ്‌കോയെ സമീപിച്ചിരുന്നു. 

അസംസ്‌കൃത വസ്തുവായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വിലയിലുണ്ടായ വര്‍ധന ചൂണ്ടിക്കാട്ടിയാണ് മദ്യ കമ്പനികള്‍ വില കൂട്ടണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ കോവിഡ് സാഹചര്യം പരിഗണിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നില്ല. ബെവ്‌കോയുമായി നിലവില്‍ കരാറുള്ള കമ്പനികള്‍ക്കാണ് ഏഴു ശതമാനം വരെ വില വര്‍ധനയ്ക്ക് അനുമതി നല്‍കിയത്. ഈ വര്‍ഷം ടെണ്ടര്‍ നല്‍കിയ പുതിയ ബ്രാന്‍ഡുകള്‍ക്ക് വാഗ്ദാനം ചെയ്ത തുകയില്‍ 5 ശതമാനം കുറച്ച് കരാര്‍ നല്‍കും. 

നിലവിലുള്ള ബ്രാന്‍ഡുകള്‍ പേരിനൊപ്പം സ്‌ട്രോങ്ങ്, പ്രീമിയം, ഡിലക്‌സ് എന്ന് പേര് ചേര്‍ത്ത് പുതിയ ടെണ്ടര്‍ നല്‍കിയിട്ടുണ്ടെങ്കിലും അവയ്ക്ക് വില വര്‍ധന അനുവദിക്കില്ല.  ബെവ്‌കോ തീരുമാനം വിതരണക്കാരെ രേഖാ മൂലം അറിയിച്ചു. മദ്യത്തിന്റെ ചില്ലറ വില്‍പ്പന പത്തിന്റെ ഗുണിതങ്ങളായി നിജപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്