കേരളം

റിമാന്‍ഡ് പ്രതി മരിച്ചു; പൊലീസ് മര്‍ദ്ദനം മൂലമെന്ന് ബന്ധുക്കള്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ യുവാവ് റിമാന്‍ഡിലിരിക്കേ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് തൈപ്പറമ്പില്‍(35) ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചത്.

തിങ്കളാഴ്ച സാമ്പത്തിക തട്ടിപ്പ് കേസില്‍ ഉദയംപേരൂര്‍ പൊലീസാണ് ഷഫീഖിനെ അറസ്റ്റ് ചെയ്തത്. കാക്കനാട് ജയിലിലെ കോവിഡ് സെന്ററില്‍ റിമാന്‍ഡില്‍ കഴിയവേ ഇന്ന് പുലര്‍ച്ചെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. അപസ്മാരം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ പരിശോധനയ്ക്കിടെ തലയില്‍ രക്തസാവ്രം കണ്ടെത്തിയതായി മെഡിക്കല്‍ കോളജ് അധികൃതര്‍ സ്ഥിരീകരിച്ചു. രക്തസാവ്രം പരിഹരിക്കുന്നതിന് ശസ്ത്രക്രിയ നടത്താനിരിക്കേ ഇന്ന് ഉച്ചയ്ക്കാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തലയില്‍ മുറിവ് കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറയുന്നു.

മര്‍ദ്ദനം മൂലമാണ് യുവാവ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഷഫീഖിന്റെ തലയിലും മുഖത്തും മുറിവുകളുണ്ട്. വിശദമായ അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത