കേരളം

സോളാര്‍ കേസ് സിബിഐക്ക വിട്ടതോടെ യുഡിഎഫില്‍ പരിഭ്രാന്തിയെന്ന് എ വിജയരാഘവന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് വിട്ട നടപടിയില്‍ രാഷ്ട്രീയമില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കേസ് സിബിഐക്ക് വിട്ടതോടെ യു.ഡി.എഫ് പരിഭ്രാന്തിയിലാണെന്ന് ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ പ്രതികരണത്തില്‍ നിന്ന് ഇത് വ്യക്തമാണ്. സോളാര്‍ കേസില്‍ യു.ഡി.എഫ് എന്തിനാണ് സി.ബി.ഐയെ ഭയക്കുന്നതെന്നും വിജയരാഘവന്‍ ചോദിച്ചു.

രജിസ്റ്റര്‍ ചെയ്ത കേസുകള്‍ മാത്രമാണ് സി.ബി.ഐക്ക് വിട്ടത്. ജോസ് കെ മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സി.ബി.ഐയെ രാഷ്ട്രീയമായി ഉപയോഗിച്ചത് ഉമ്മന്‍ചാണ്ടിയാണ്. ഇരയുടെ പരാതിയാണ് സര്‍ക്കാര്‍ പരിഗണിച്ച് നിയമപരമായ നടപടികള്‍ മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും വിജയരാഘവന്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!