കേരളം

കോവിഡ് വ്യാപനം; ആശങ്കയറിയിച്ച് കേന്ദ്രം; ചീഫ് സെക്രട്ടറിക്ക് ആരോഗ്യമന്ത്രാലയത്തിന്റെ കത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ചീഫ് സെക്രട്ടറി വി പി ജോയിക്ക് കത്തയച്ചു. 

സമ്പര്‍ക്ക പട്ടികയും നിരീക്ഷണവും ശക്തിപ്പെടുത്തണം, പരിശോധന കൂട്ടണം, ആശുപത്രി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ മുന്നൊരുക്കും വേണം, വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രധാനമായും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നോട്ടുവയ്ക്കുന്നത്.  

14 ജില്ലകളിലും ടിപിആര്‍ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നത് ആശങ്കാജനകമാണെന്ന് കത്തില്‍ പറയുന്നു. കേരളത്തില്‍ പൊതുവേ കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നുണ്ടെങ്കിലും 10 ശതമാനത്തിന് മുകളിലുള്ള ടിപിആര്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ പത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും കത്തില്‍ പറയുന്നു. 

കൊല്ലം, വയനാട് ജില്ലകളില്‍ നാലാഴ്ചയായി മരണ നിരക്ക് കൂടുതലാണ്. ജൂണ്‍ 28മുതല്‍ ജൂലൈ നാലുവരെ തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 70ല്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്‌തെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എല്ലാ ജില്ലകളിലും ദിനംപ്രതി 200ലേറെ കേസുകള്‍ രേഖപ്പെടുത്തിയതും ആശങ്കയ്ക്ക് ഇടനല്‍കുന്നതാണെന്നും കത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്