കേരളം

കോഴിക്കോട് പക്ഷിപ്പനി ?; കോഴികള്‍ കൂട്ടത്തോടെ ചത്തു ; കോഴിഫാമുകള്‍ അടയ്ക്കാന്‍ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടില്‍ പക്ഷിപ്പനി ബാധയെന്ന് സംശയം. കാളങ്ങാലിയിലെ സ്വകാര്യ ഫാമില്‍ 300 കോഴികള്‍ കൂട്ടത്തോടെ ചത്തു. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം റീജിയണല്‍ ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പക്ഷിപ്പനിയാണെന്ന് കണ്ടെത്തി.

കൂടുതല്‍ വിദഗ്ധ പരിശോധനയ്ക്കായി സാമ്പിൾ ഭോപ്പാലിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം വരുന്നതുവരെവരെ രോഗം സ്ഥിരീകരിച്ച മേഖലയുടെ പത്ത് കിലോമീറ്റര്‍ പരിധി നിരീക്ഷണ വിധേയമാക്കിയതായി പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

ജില്ലാ കളക്ടര്‍ അടിയന്തര യോഗം വിളിച്ചു കാര്യങ്ങള്‍ വിലയിരുത്തി. കോഴികള്‍ കൂട്ടത്തോടെ ചത്ത സാഹചര്യത്തില്‍ കോഴി ഫാമുകള്‍ അടയ്ക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. 

പക്ഷിപ്പനി സ്ഥിരീകരിച്ചാല്‍ രോഗം സ്ഥിരീകരിച്ച ഫാമിലെ കോഴികളെ മുഴുവന്‍ നശിപ്പിക്കേണ്ടി വന്നേക്കാം. രാജ്യത്ത് ആദ്യമായി പക്ഷിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം 11 വയസ്സുള്ള കുട്ടി ഡല്‍ഹിയില്‍ മരിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്