കേരളം

അഞ്ചു കോടിയുടെ ആംബര്‍ഗ്രിസ് വില്‍ക്കാന്‍ ശ്രമം; അഞ്ചു പേര്‍ മൂന്നാറില്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: കേരളത്തില്‍ വീണ്ടും ആംബര്‍ഗ്രിസ് വില്‍ക്കാന്‍ ശ്രമം. വിപണിയില്‍ അഞ്ചു കോടി രൂപ വിലമതിക്കുന്ന ആംബര്‍ഗ്രിസുമായി  അഞ്ചുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

പഴയ മൂന്നാര്‍ സ്വദേശി മുനിയസ്വാമി (48), സഹോദരന്‍ തമിഴ്‌നാട് വത്തലഗുണ്ഡില്‍ താമസിക്കുന്ന മുരുകന്‍ (42), വത്തലഗുണ്ട് സ്വദേശി രവികുമാര്‍ (40), തേനി എരുമചോല സ്വദേശി വേല്‍മുരുകന്‍ (43), തേനി കല്ലാര്‍ സ്വദേശി സേതു (21) എന്നിവരാണ് പിടിയിലായത്.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് വിജിലന്‍സ് വിഭാഗം നടത്തിയ നീക്കത്തിലാണ് സംഘം പിടിയിലായത്. 
വിജിലന്‍സ് സംഘവും മൂന്നാര്‍ റെയ്ഞ്ചറുടെ നേതൃത്വത്തിലുള്ള സംഘവും നടത്തിയ പരിശോധനയിലാണ് പഴയ മൂന്നാറിലെ ലോഡ്ജില്‍നിന്നു ഇവരെ പിടികൂടിയത്.

ആംബര്‍ഗ്രിസ് ലഭിച്ചത് എവിടെനിന്നെന്നും ആര്‍ക്കാണ് കൈമാറാന്‍ കൊണ്ടുവന്നതെന്നും അറിയാന്‍ ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്