കേരളം

എല്‍ജിഎസ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടാന്‍ ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടാന്‍ ഉത്തരവ്. സെപ്റ്റംബര്‍ 20 വരെ നീട്ടാനാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണ്‍ ഉത്തരവിട്ടത്. റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി.

സംസ്ഥാനത്തെ ഏറ്റവും വലിയ റാങ്ക് പട്ടികകളായ എല്‍ഡിസി, എല്‍ജിഎസ് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് 3ന് അവസാനിക്കും. കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റ് നടയില്‍ സമരം ആരംഭിച്ചിട്ടുണ്ട്. പുതിയ റാങ്ക് പട്ടികകള്‍ നിലവില്‍ വരുന്നതു വരെ ഇപ്പോഴത്തെ പട്ടികകളുടെ കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. 


എല്‍ജിഎസ് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പു സെക്രട്ടേറിയറ്റിനു മുന്‍പില്‍ സമരം നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു സര്‍ക്കാര്‍ ഒട്ടേറെ ഉറപ്പുകള്‍ നല്‍കി സമരം അവസാനിപ്പിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍

ഹക്കുന മറ്റാറ്റ

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ