കേരളം

കെഎൻബി കരകയറ്റുമോ? രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റ് നാളെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റ് നാളെ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. കോവിഡ് പ്രശ്നങ്ങളെ തുടർന്ന് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നതിനിടെയാണ് ബജറ്റ്.  ലോക്ക്ഡൗണിൽ നികുതി വരുമാനത്തിലുണ്ടായ വലിയ ഇടിവ് മറികടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നതാണ്  ധനമന്ത്രിക്ക് മുന്നിലുള്ള വെല്ലുവിളി. 

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളമെന്ന് കെ എൻ ബാല​ഗോപാൽ തുറന്നു സമ്മതിക്കുന്നുണ്ട്. ജിഎസ്ടി നഷ്ടപരിഹാരമടക്കം കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട സഹായം പിടിച്ചു വാങ്ങിയാല്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന് നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകൂ. അര്‍ഹമായ വിഹിതം പിടിച്ചുവാങ്ങുകയുമാണ് സർക്കാരിനു മുന്നിലുള്ള പ്രധാന പോംവഴി. ഇക്കാര്യത്തില്‍ വിട്ടു വീഴ്ചയില്ലാത്ത നിലപാടിലേക്ക് പോകാനാണ് ധനമന്ത്രിയുടെ നീക്കം. 

അതിനിടെ പ്രതിസന്ധിയിൽ കഴിയുന്ന ജനങ്ങളും ബജറ്റിനെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. പല മേഖലകളും തങ്ങൾക്ക് ​ഗുണകരമാകുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളുണ്ടാകുമോയെന്ന് ഉറ്റുനോക്കുന്നുണ്ട്. അതിനിടെ കടമെടുപ്പ് പരിധി ഇനിയും ഉയര്‍ത്തണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 5000 കോടിയാണ് കടമെടുത്തത്. ഈ മാസം ഇതുവരെ രണ്ടായിരം കോടി രൂപ കടമെടുത്തു. 36,800 കോടിരൂപ ഈ വര്‍ഷം കടമെടുക്കാനാണ് നീക്കം കൊവിഡ് പ്രതിരോധ ചിലവുകള്‍ കുത്തനെ ഉയരുന്നതാണ് സര്‍ക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി. 

പുതിയ വരുമാന മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍ നികുതി കൂട്ടുകയാണ് മറ്റൊരു മാര്‍ഗ്ഗം. കടുത്ത പ്രതിസന്ധിയിലൂടെ ജനങ്ങൾ കടന്നുപോകുമ്പോൾ നികുതി വർധിപ്പിക്കാനുള്ള സാധ്യതയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'