കേരളം

കള്ളപ്പണ കവർച്ചയ്ക്ക് ശേഷം ആദ്യം വിളിച്ചത് ഏഴു ബിജെപി നേതാക്കളെ, സുരേന്ദ്രന്റെ മകന്റെ നമ്പറിലേക്കും വിളിപോയി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; കൊടകര കള്ളപ്പണ കവർച്ചകേസിൽ ബിജെപി നേതാക്കൾക്കെതിരെ കുരുക്ക് മുറുകുന്നു. കവർന്ന കള്ളപ്പണത്തിന് ബിജെപി ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്തുവന്നു. പണം കവർച്ച ചെയ്യപ്പെട്ടശേഷം ധർമരാജൻ ആദ്യം വിളിച്ചത് ബിജെപിയിലെ ഏഴ് നേതാക്കളെയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണന്റെ നമ്പറിലേക്കും വിളി പോയി. ഈ നമ്പറിലേക്ക് 24 സെക്കന്റാണ് ഫോൺ കോൾ പോയത്.  മറ്റു നേതാക്കളുമായി 30 സെക്കന്റോളവും സംസാരിച്ചു. 

അതിനിടെ കെ സിരേന്ദ്രന്റെ മകനെ മൊഴിയെടുക്കാൻ വിളിച്ചുവരുത്താനും സാധ്യതയുണ്ട്. ഹരികൃഷ്ണൻ തന്നെയാണോ നമ്പർ ഉപയോ​ഗിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മൂന്നര കോടിയോളം രൂപയാണ് കവർച്ച ചെയ്യപ്പെട്ടത്. പണം ആലപ്പുഴയിലേക്കാണ് കൊണ്ടുപോയത് എന്നതായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഇത് കോന്നിയിലേക്കാണ് കൊണ്ടുപോയതെന്നും സൂചനയുണ്ട്.

അതിനിടെ കൊടകര കുഴൽപ്പണക്കേസ് നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. അടിയന്തര പ്രമേയമായിച്ചാണ് വിഷയം  ഉന്നയിക്കുക. സർക്കാർ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി വിശദീകരിക്കും. 

അതിനിടെ കെ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനുമെതിരെ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയർന്നത്. തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തത് സംസ്ഥാന അധ്യക്ഷന്റെയും മറ്റും നേതൃത്വത്തിലാണ്. അതിനാല്‍ പാളിച്ചകള്‍ വന്നാല്‍ ഉത്തരവാദിത്വം നേതൃത്വത്തിനാണ്. തെരഞ്ഞെടുപ്പ് ഫണ്ട് വിതരണത്തില്‍ പല മണ്ഡലങ്ങളിലും പരാതികളുണ്ടെന്നും കൃഷ്ണദാസ് പക്ഷം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്