കേരളം

'പാർട്ടി എൽപ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കാൻ  ദേഹബലവും ആത്മബലവും ഉണ്ട്'- ഇ ശ്രീധരൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാർട്ടി ഏതു ചുമതല ഏൽപ്പിച്ചാലും അത് ഏറ്റെടുക്കാൻ സന്നദ്ധനാണെന്ന് ബിജെപിയിൽ ചേർന്ന ഡിഎംആർസി മുൻ മേധാവി ഇ ശ്രീധരൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ചുമതലകൾ ധൈര്യത്തോടും പ്രാപ്തിയോടെയും ചെയ്യാൻ തനിക്ക് ആത്മബലവും ദേഹബലവും ഉണ്ട്. ഔദ്യോഗിക ജീവിതത്തിലേതു പോലെ രാഷ്ട്രീയത്തിലും മികച്ച നേട്ടങ്ങളുണ്ടാക്കാൻ തനിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

67 വർഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം രാഷ്ട്രീയത്തിലേക്ക് വരാൻ സാധിച്ചതിൽ അത്ഭുതം തോന്നുന്നു. ഇക്കാലത്തിനിടയിൽ  പല പദ്ധതികളും രാജ്യത്തിനു വേണ്ടി ചെയ്ത് സമർപ്പിക്കാൻ ഭാഗ്യമുണ്ടായി. ഈ പ്രായത്തിലും കാര്യങ്ങൾ ചെയ്യാൻ ദേഹബലവും ആത്മബലവും ഉണ്ട്. കേരളത്തിനു വേണ്ടി ചെയ്യാൻ സാധിക്കുന്നത് ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. ഏത് ചുമതല തന്നാലും ഇതുവരെ ചെയ്തതുപോലെ ഏറ്റവും ധൈര്യത്തോടെയും പ്രാത്പിയോടെയും ചെയ്യും ഇ ശ്രീധരൻ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം