കേരളം

വടകരയില്‍ കെകെ രമ യുഡിഎഫ് സ്ഥാനാര്‍ഥി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വടകരയില്‍ ആര്‍എംപി നേതാവ് കെകെ രമ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രമ സ്ഥാനാര്‍ഥിയായാല്‍ മാത്രമെ വടകരയില്‍ കോണ്‍ഗ്രസ് പിന്തുണയുണ്ടാകുമെന്നറിയച്ചതോടെ അവസാനനിമിഷം മത്സരിക്കാന്‍ അവര്‍ തയ്യാറാവുകയായിരുന്നു.  നേരത്തെ സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനെ സ്ഥാനാര്‍ഥി ആക്കാനായിരുന്നു തീരുമാനമെങ്കിലും കോണ്‍ഗ്രസ് ആവശ്യം ആര്‍എംപി അംഗീകരിക്കുകയായിരുന്നു. 2016 ല്‍ തനിച്ച് മല്‍സരിച്ച ആര്‍എംപി ഇരുപതിനായിരത്തിലധികം വോട്ടുകള്‍ നേടിയിരുന്നു.

സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്ന് ആവര്‍ത്തിച്ച കെ.കെ. രമ അവസാനം കോ്ണ്‍ഗ്രസ് നിര്‍ദേശം അംഗീകരിച്ചു. 2016 ല്‍ തനിച്ച് മല്‍സരിച്ച ആര്‍എംപി ഇരുപതിനായിരത്തിലധികം വോട്ടുകള്‍ നേടിയിരുന്നു. അന്ന് വിജയിച്ച ജെഡിഎസിന്റെ സി.കെ.നാണുവിന് 49211 വോട്ടുകളാണ് നേടിയത്. ഇപ്പോഴത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എല്‍ജെഡിയുടെ മനയത്ത് ചന്ദ്രനായിരുന്നു അന്നത്തെ യുഡിഎഫ് സ്ഥാനാര്‍ഥി. മനയത്ത് ചന്ദ്രന്‍ അന്ന് നേടിയത് 39700 വോട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം