കേരളം

പി വി ശ്രീനിജന് 10.59 കോടി രൂപയുടെ ആസ്തി, ഭാര്യയുടെ പേരില്‍ 4 കോടി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുന്നത്തുനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി ശ്രീനിജന്റെ പേരില്‍ 10.59 കോടി രൂപയുടെ ആസ്തി. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തുവകകളെ സംബന്ധിച്ച് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്. 

ഭാര്യയ്ക്ക് 4.07 കോടി രൂപയുടെ ആസ്തിയുണ്ട്. ശ്രീനിജന്റേയും ഭാര്യയുടേയും കയ്യില്‍ 25,000 രൂപ വീതമുണ്ട്. ശ്രീനിജന്റെ പേരില്‍ വിവിധ ബാങ്കുകളിലായി 61.70 ലക്ഷം രൂപയുടെ നിക്ഷേപവും, 13.03 ലക്ഷം രൂപയുടെ പോളിസിയുമുണ്ട്. 

ഭാര്യയുടെ പേരില്‍ വിവിധ ബാങ്കുകളിലായി 84.99 ലക്ഷം രൂപയുടേയും, മക്കളുടെ പേരില്‍ 31.60 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്. ശ്രീനിജന്റെ കയ്യില്‍ 600 ഗ്രാം സ്വര്‍ണവും, ഭാര്യയുടെ പക്കല്‍ 800 ഗ്രാം സ്വര്‍ണവും, മക്കള്‍ക്ക് 400 ഗ്രാം സ്വര്‍ണവുമുണ്ട്. 

167 ആര്‍ കാര്‍ഷിക ഭൂമിയും, 3.29 ആര്‍ കാര്‍ഷികേതര ഭൂമിയുമാണ് ശ്രീനിജന്റെ പേരിലുള്ളത്. 2500 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടും, 1600 ചതുരശ്രയടിയുള്ള വാണിജ്യ കെട്ടിടവുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'