കേരളം

മാവോയിസ്റ്റ് സാന്നിധ്യം; പ്രശ്‌ന ബാധിത ബൂത്തുകളുടെ പട്ടിക തയ്യാറാക്കി പൊലീസ്, കനത്ത സുരക്ഷ

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്‌: മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിലെ ബൂത്തുകളില്‍ സുരക്ഷ കൂട്ടി പൊലീസ്. പ്രശ്‌നബാധിത ബൂത്തുകളില്‍ ക്യാമറ നിരീക്ഷണവും തണ്ടര്‍ബോള്‍ട്ടിന്റെ സാന്നിധ്യവും ഉറപ്പാക്കും. കേന്ദ്രസേനയുമായി ചേര്‍ന്ന് കോഴിക്കോട് റൂറല്‍ പൊലീസ് വിവിധയിടങ്ങളില്‍ റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചു.  

വിലങ്ങാട്, കോടഞ്ചേരി, തിരുവമ്പാടി, പുതുപ്പാടി തുടങ്ങിയ ഇടങ്ങളിലാണ് മാവോയിസ്റ്റ് സാന്നിധ്യമുള്ളത്. ഈമേഖലയിലെ പ്രശ്‌നബാധിത ബൂത്തുകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ബൂത്തുകളിലെ പോരായ്മ പരിഹരിക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. 

മുന്‍കാലങ്ങളില്‍ സംഘര്‍ഷമുണ്ടായ പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ടാകും. രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ സംഘര്‍ഷത്തിനും കൈയ്യാങ്കളിക്കും കൂട്ടുനില്‍ക്കുന്നവരെയും കൃത്യമായി നിരീക്ഷിച്ച് നടപടിയെടുക്കും. കൂടുതല്‍ പൊലീസ് സേനയെ വിന്യസിക്കുന്നതിനൊപ്പം  കേന്ദ്ര സേനയെ ഉള്‍പ്പെടുത്തി വിവിധയിടങ്ങളില്‍ റൂട്ട് മാര്‍ച്ചും നടത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം